Latest News From Kannur

കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന പ്രവർത്തനത്തിന് ജനപിന്തുണയേറുന്നു

0

കോഴിക്കോട് :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അജൈവമാലിന്യം വാതിൽപ്പടി ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി, ഒക്ടോബർ മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന യൂസർ ഫീസ് കളക്ഷനായി 23025612 രൂപ ലഭിച്ചു, കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ആറു മാസ കാലയളവിലെ ഏറ്റവും ഉയർന്ന ഫീ കലക്ഷൻ ആണ് കഴിഞ്ഞ മാസം ലഭിച്ചത്.അടുത്തവർഷത്തോടെ ജില്ല മാലിന്യമുക്ത മാകുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന് ഹരിത മിത്രം മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിരുന്നു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും നടത്തിയ വിവിധ ഇടപെടലുകളുടെ ഫലമായാണ് ജില്ലയിൽ അഭിമാനകരമായ നേട്ടം നേടാൻ സാധിച്ചത് പ.ഹരിത കർമ്മ സേനയോടൊപ്പം ഒരുദിനം കാമ്പയിനും മാലിന്യ പരിപാലന കേന്ദ്രങ്ങളിലെ സോഷ്യൽ ഓഡിറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്നുണ്ട്.ജില്ലാതല എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവർത്തനത്തിൽ കോഴിക്കോട് സംസ്ഥാനത്തു ഒന്നാമതാണ്.
ഹരിത കർമ്മ സേന യൂസർ ഫീ ശേഖരണത്തിൽ കോഴിക്കോട് കോർപ്പറേഷൻ 66.31% വും, ഗ്രാമപഞ്ചായത്തുകളിൽ ശരാശരി 56.24%വും മുനിസിപ്പാലിറ്റികളിൽ 60.41% വും കളക്ഷൻ കഴിഞ്ഞ മാസം നേടിയെടുത്തു. 2024 ജനുവരിയോട് കൂടി 100% കളക്ഷൻ നേടുക എന്ന ലക്ഷ്യവുമായിട്ടാണ് ജില്ല പ്രവർത്തിക്കുന്നത്. 50% ഹരിത കർമ്മ സേന യൂസർ ഫീ ലഭിക്കാത്ത 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കോഴിക്കോട് ഉണ്ട്, ഇതിൽ 19.47 % ഉള്ള രാമനാട്ടുകര മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിറകിൽ, കൊടിയത്തൂർ, തിരുവള്ളൂർ, ചാത്തമംഗലം, കടലുണ്ടി, ഉണ്ണികുളം, പ ഞ്ചായത്തുകളാണ് യൂസർ ഫീ കളക്ഷനിൽ ഏറ്റവും പിന്നിൽ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ഹരിത കർമ്മ സേന പ്രവർത്തകരുടെയും സംയുക്ത യോഗം കഴിഞ്ഞദിവസം രാമനാട്ടുകരയിൽ വച്ച് നടത്തുകയും ജില്ല തലത്തിൽ നിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്ത് ഹരിത കർമ്മ സേന പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്,കൂടാതെ പിന്നോക്കം നിൽക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനും സഹായിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ചുമതല നൽകി ഉത്തരവായി, ഇതിന് മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ യോഗം ചേർന്നു, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അധ്യക്ഷത വഹിച്ചു,ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസഫ്,അസിസ്റ്റന്റ് ഡയറക്ടർ രവി കുമാർ, ഇന്റ്റേണൽ വിജലൻസ് ഓഫീസർമാരായ പി ചന്ദ്രൻ, എ രാജേഷ്, ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ മാർച്ചിൽ ജില്ലയിൽ ഹരിതമസേനയുടെ യൂസർ ഫീസ് കളക്ഷൻ 27.56% മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിൽ 44 % വും സെപ്റ്റംബറിൽ 47% വുമായി ഉയർന്ന് പടിപടിയായാണ് ഒക്ടോബറിൽ യൂസർ ഫീ കളക്ഷൻ 56.74 % ആയി ഉയർന്നത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ,മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലുകളും ജാഗ്രതയോടുള്ള പ്രവർത്തനവും കൊണ്ടാണ് ജില്ലക്ക് ചരിത്രനേട്ടം നേടാൻ സാധിച്ചത് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. ഭാവിയിൽ കലക്ഷൻ 100% എത്തിച്ചു കോഴിക്കോട് ജില്ലയെ മാലിനിയ മുക്ത ക്കുന്നതിനു മുഴുവൻ പേരുടെയും സഹായസഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു

Leave A Reply

Your email address will not be published.