കണ്ണവം :കാട്ടാനയുടെ അക്രമത്തിൽ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.കണ്ണവം വെളുമ്പത്ത് ഭാഗത്താണ് നേതാക്കൾ എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശമാണ് കണ്ണവം വെളുമ്പത്ത് ഭാഗത്തുണ്ടായത്. തെങ്ങ് ,റബ്ബർ മറ്റ് കാർഷിക വിളകൾ എന്നിവ നശിപ്പിക്കപ്പെട്ട പ്രദേശത്ത് കർഷക കോൺഗ്രസ് നേതാക്കളായ കെ.പി കുമാരൻ , വി സുകുമാരൻ , പി.കൃഷ്ണൻ , കെ.സുരേഷ് ബാബു, യുസഫ് കണ്ണവം, കൃഷ്ണൻ ആർ പി എന്നിവർ സന്ദർശിച്ചു. കൃഷി നാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്ന് നേതാക്കൾ ആവശ്യപെട്ടു.