Latest News From Kannur

ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്ററില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം

0

കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്റിറില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം. ദേഹമാസകലം അടിയേറ്റ നിലയില്‍ പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോം വര്‍ക്ക് ചെയ്തില്ലെന്നാരോപിച്ച് അധ്യാപകന്‍ റിയാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചു.  ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ മാറ്റി നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ പിന്‍ഭാഗത്തായിരുന്നു മര്‍ദനമേറ്റത്. വീട്ടിലെത്തിയ കുട്ടി സഹോദരിയോട് വിവരങ്ങള്‍ പറയുകയായിരുന്നു. കുട്ടിയുടെ പിന്‍ഭാഗം കണ്ട സഹോദരി ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചത്.ശരീരാമാസകലം ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.