മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ – സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ 4 ന്റെ സംഘാടക സമിതി രൂപികരിച്ചു. സത്യൻ കേളോത്ത് (ചെയർമാൻ) കെ.കെ.രാജീവ് (ജന.കൺവീനർ) ആയിട്ടുള്ള 101 അംഗ കമ്മിറ്റിയാണ് രൂപികരിച്ചത്. നവംബർ 19, 25, 26 തീയ്യതികളിൽ ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂൾ, പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വെച്ചാണ് കലാ മത്സരങ്ങൾ നടത്തുക. സംഘാടക സമിതി രൂപീകരണ യോഗം ചലച്ചിത്ര പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജീവ്, ഡോ.കെ.ചന്ദ്രൻ,
ആനന്ദ് കുമാർ പറമ്പത്ത്,എം.എ.കൃഷ്ണൻ,ശ്യാംസുന്ദർ, കെ.വി.ഹരീന്ദ്രൻ,
അലി അക്ബർ ഹാഷിം, കെ.സുജിത്ത് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post