അഞ്ചരക്കണ്ടി :കാഞ്ചീരവം [ റേഡിയോ ശ്രോതാക്കളുടെ ആസ്വാദകവേദി ] കണ്ണൂർ ജില്ലാ കമ്മിറ്റി , ബാല കാഞ്ചി യൂണിറ്റ് 1 , കാവിൻ മൂല ഗാന്ധി സ്മാരക വായനശാല & കെ സി കെ എൻ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമവും വയലാർ സർഗ്ഗസംഗമവും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 29 ഞായറാഴ്ച കാവിൻമൂല വയോജന വിശ്രമ കേന്ദ്രത്തിലാണ് സംഗമം നടത്തുന്നത്.കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആകാശവാണി കണ്ണൂർ എഫ്.എം അവതാരക നിഷ ശിവൻ സംഗമം ഉദ്ഘാടനവും മാസിക പ്രകാശനവും നിർവ്വഹിക്കും. കാഞ്ചീരവം ജില്ല കോർഡിനേറ്റർ പയ്യന്നൂർ വിനീത് കുമാർ , ഗാന്ധി സ്മാരക വായനശാല രക്ഷാധികാരി കെ.സി. ശ്രീനിവാസൻ എന്നിവർ ആശംസാ ഭാഷണം നടത്തും.എൽ.പി , യു.പി തല വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വയലാർ അനുസ്മരണത്തിന്റെ ഭാഗമായുള്ള വയലാർ ഗാനാലാപനം നടത്തും. കലാപരിപാടികളും അരങ്ങേറും.വായനശാല സെക്രട്ടറി വി.മധുസൂദനൻ സ്വാഗതവും രാജൻ ചന്ദ്രോത്ത് നന്ദിയും പറയും.
സമാപന സമ്മേളനം , റേഡിയോ ക്ലബ്ബ് രക്ഷാധികാരി കെ. സനൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടക്കും. ഡോ. വിജയൻ ചാലോട് സമ്മാനദാനം നിർവ്വഹിക്കും. രാജൻ ചന്ദ്രോത്ത് സ്വാഗതവും ബാലകാഞ്ചി രക്ഷാധികാരി മിഥുൻ മോഹനൻ കെ.സി. നന്ദിയും പറയും
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post