Latest News From Kannur

സ്നേഹോത്സവം 2023 തുടരുന്നു

0

മമ്പറം :പറമ്പായി ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രം 56ാം വാർഷികാഘോഷപരിപാടികൾ സ്നേഹോത്സവം 2023 എന്ന പേരിൽ തുടരുകയാണ്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച സ്നേഹോത്സവം കലാകായിക മത്സരങ്ങളും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും കഴിഞ്ഞതോടെ ഏറെ ജനകീയമായി.ഒക്ടോബർ 29 ന് സ്നേഹോത്സവത്തിന്റെ ഭാഗമായി , – കേച്ച് യോർ ഹാപ്പിനസ് – എന്ന പേരിൽ കുട്ടികൾക്കായുള്ള ശില്പശാല നടക്കും. പറമ്പായി ശിവപ്രകാശം യു.പി.സ്കൂളിൽ നടക്കുന്ന കുട്ടികൾക്കായുള്ള ശില്പശാല , കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.വിജേഷ് ഉദ്ഘാടനം ചെയ്യും. സ്നേഹോത്സവത്തിന്റെ ധനസമാഹരണത്തിനായി നവമ്പർ 5 ന് ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.