കരിയാട് :സംസ്ഥാന കൃഷി വകുപ്പിന്റെയും പാനൂർ നഗരസഭയുടെയും ഉദയം കാർഷിക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ മുക്കാളിക്കര എലിക്കുനി പാടശേഖരത്തിൽ നെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷനായി. കൃഷി ഓഫീസർ പി.വി. ഫൗസിയ സ്വാഗതം പറഞ്ഞു. കൗൺസിലർ എം.ടി.കെ. ബാബു,
നദീറ, ബാബു .പി , കെ. ദിനേശൻ എന്നിവർ പ്രസംഗിച്ചു. ഉദയം കാർഷിക കൂട്ടായ്മയുടെ സാരഥികളായ എൻ.കെ.രവി ,പി.കെ.രവിഎന്നിവരുടെ നേത്യത്വത്തിലാണ് മുക്കാളിക്കരയിൽ രണ്ടര ഏക്കറോളം വരുന്ന പാടശേഖരത്തിൽ നെൽക്കൃഷി നടത്തിയത്. കാർഷിക കർമ്മ സേന പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി. പ്രദേശത്തെ കർഷകരായ കുഞ്ഞിക്കണ്ണൻ പടിഞ്ഞാറെ കോവുമ്മൽ, പാർവ്വതി അത്തന്റെ വിട, കാർത്തി വാഴയിൽ , നാരായണി പടിഞ്ഞാറെ കോവുമ്മൽ , സുരേന്ദ്രൻ പൂവനാഴി, കല്യാണി പടിഞ്ഞാറെ കോവുമ്മൽ, നാണി കൈവയൽ കുനിയിൽ , ദേവി പടിഞ്ഞാറെ കോവുമ്മൽ , ജാനു കക്ക്യപുറഞ്ഞ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post