Latest News From Kannur

സരസ്വതി യജ്ഞം നടത്തി

0

കൂത്തുപറമ്പ് :ആചാര്യ എം.ആർ.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കശ്യപ വേദ റിസർച്ച് സെന്ററിന്റെ ശാഖയായി കൂത്തുപറമ്പ് വേദവാഹിനിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മയോടെ സരസ്വതീ യജ്ഞം സംഘടിപ്പിച്ചു. യജ്ഞശേഷം കുട്ടികളും മുതിർന്നവരും പങ്കെടുത്ത ഹരിശ്രീ കുറിക്കൽ ചടങ്ങ് നടന്നു.
കൊട്ടിയൂർ നെയ്യമൃത് മഠമായ ചന്ദ്രോത്ത് പടുവിലാൻ ദേവസ്ഥാനത്താണ് യജ്ഞ ചടങ്ങുകൾ നടന്നത്.സജ്ജീവ് വൈദിക് ,എം. മോഹനൻ ,പി.വി. ലക്ഷ്മണൻ ,ജ്യോതിഷ് പി ,ജ്യോതിഷ് സി.ആർ ,എം. രാജൻ ,ബാബു മാലൂർ ,ഗംഗാധരൻ മാസ്റ്റർ ,ഷിജി തരുൺ ,വിനിത ജ്യോതിഷ് ,ബേബി ശൈലജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. പ്രസാദ വിതരണവും നടത്തി.

Leave A Reply

Your email address will not be published.