മാഹി:പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം സൗജന്യ പാചക വാതക കണക്ഷൻ ലഭിക്കുന്നതിന് മാഹിയിലെ അർഹരായ ഗുണഭോക്താക്കൾക്ക് , സമീപത്തുള്ള ഗ്യാസ് ഏജൻസിയിൽ അപേക്ഷ നൽകാവുന്നതാണ്.കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ അംഗങ്ങളായിട്ടുള്ള എസ് സി / എസ് ടി കുടുംബം ,പ്രധാനമന്ത്രി ആവാസ് യോജനയുള്ള കുടുംബം ,ഏറ്റവും പിന്നോക്ക വിഭാഗം കുടുംബം ,
അന്ത്യോദയ അന്നയോജന കുടുംബം ,14 പോയിന്റ് പ്രഖ്യാപനപ്രകാരം പാവപ്പെട്ട കുടുംബം ,തുടങ്ങിയവർക്ക് പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷന് അപേക്ഷിക്കാം.അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും സമീപത്തുള്ള ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണെന്ന് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post