ചൊക്ലി : പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയം വിജയദശമി നാളിൽ ചിത്രകല പഠന ക്ലാസ് ആരംഭിച്ചു. ക്ഷേത്രമേശാന്തി മാടമന ഈശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ചിത്രകല അധ്യാപകൻ സുഗേഷ് വരപ്രത് ചിത്രം വരച്ചുകൊണ്ട് ക്ലാസിന് തുടക്കം കുറിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ കുട്ടികൾക്കുള്ള drawing ബുക്ക് വിതരണം ചെയ്തു.വായനശാല വൈസ് പ്രസിഡണ്ട് എൻ കെ പദ്മനാഭൻ ആശംസ നേർന്നു. വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു സ്വാഗതവും ഖജാൻജി രൂപേഷ് ബ്രമം നന്ദിയും പറഞ്ഞു.