ന്യൂ മാഹി :പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തൽ കർമ്മം ക്ഷേത്രമേൽശാന്തി മാടമന ഈശ്വര നമ്പൂതിരി നിർവഹിച്ചു.ക്ഷേത്രത്തിൽ ദുർഗാഷ്ടമി നാളിൽ ഗ്രന്ഥം വെപ്പും മഹാനവമി നാളില്‍ വാഹനപൂജയും നടന്നു.നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ലളിത സഹസ്രനാമവും വൈകുന്നേരം ഭജനയും ഉണ്ടായിരുന്നു. പൂജിച്ച പുസ്തകങ്ങളുടെ വിതരണത്താേടെ നവരാത്രി ആഘോഷം സമാപിച്ചു.