കണ്ണൂർ: കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്ത ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം പരിയാരത്തുള്ള കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
വകുപ്പ് , തിയ്യതി, സമയം യഥാക്രമം; കൗമാരഭൃത്യ വകുപ്പ് : നവംബര്‍ 10ന് രാവിലെ 11 മണി. സംസ്‌കൃത സിദ്ധാന്ത വകുപ്പ്: നവംബര്‍ ആറിന് രാവിലെ 11 മണി. രചനാശരീര വകുപ്പ് : നവംബര്‍ ഒമ്പതിന് രാവിലെ 11 മണി. ഫോണ്‍: 0497 2800167.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post