തലശ്ശേരി :കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷനും നാടക് തലശ്ശേരി മേഖലയും സംയുക്തമായി സംഘടിപ്പിക്കുന്ന രാഘവീയം പരിപാടി , രാഘവൻ മാസ്റ്റർ ഓർമ്മ ദിനമായ 19 ന് രാവിലെ തലശ്ശേരി കടൽക്കരയിൽ രാഘവൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ ആരംഭിച്ചു.ജില്ല കോടതിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിൽ സംഗീത സംവിധായകൻ പത്മശ്രീ കെ രാഘവൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.രാഘവീയം സംഘാടക സമിതി ഭാരവാഹികളും കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റേയും നാടകിന്റേയും പ്രവർത്തകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന കൂട്ടായ്മ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.കെ. മാരാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വി.ടി. മുരളി , സുശീൽ കുമാർ തിരുവങ്ങാട് ,കെ.ശിവദാസൻ ,പൊന്ന്യം ചന്ദ്രൻ ,മുകുന്ദൻ മഠത്തിൽ ,വിനോദ് നെരോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post