കണ്ണൂർ : അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’ സിവില്‍ സ്റ്റേഷനില്‍ ഒക്ടോബര്‍ 20ന് രാവിലെ 10 മണിക്ക് എത്തും. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കണ്ണൂര്‍ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. ജീവിത ശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള ആശ്വാസമെന്ന നിലയിലാണ് ചെറുധാന്യ സന്ദേശയാത്ര നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ചെറുധാന്യ വൈവിധ്യം ആരോഗ്യജീവനത്തിന് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.