കണ്ണൂർ : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങളുടെ ശ്യംഖലാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാന തല ശില്പശാലക്ക് തുടക്കമായി. കാട്ടാമ്പള്ളി കൈരളിയില്‍ നടക്കുന്ന പരിപാടി അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ടീം അംഗങ്ങളായ എന്‍ ജഗ്ജീവന്‍, പി കേശവന്‍ നായര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, ക്ലീന്‍ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാര്‍, മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ സംസ്ഥാന-ജില്ലാ ടീം അംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ മാനേജര്‍മാര്‍, ഹരിത സഹായ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 19ന് ക്യാമ്പ് സമാപിക്കും.