Latest News From Kannur

സൗജന്യ പരിശീലനം

0

കണ്ണൂർ :   പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന ഉന്നതി പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് പരിശീലന പദ്ധതിയില്‍ സൈനിക – അര്‍ധ സൈനിക, പൊലീസ്, എക്സൈസ് വിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടുമാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു. 18നും 26നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി പാസായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പുരുഷന്‍മാര്‍ക്ക് 167 സെ.മീയും വനിതകള്‍ക്ക് 157 സെ മീയും ഉയരം ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് എത്തണം. ഫോണ്‍: 9447469280, 9447546617.

Leave A Reply

Your email address will not be published.