Latest News From Kannur

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ക്യാമ്പയിന്‍ 31 വരെ

0

കണ്ണൂർ : ഇ കെ വൈ സി ചെയ്യാത്തതും, ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങാത്തതിനാലും, ഭൂരേഖാ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ അപാകത മൂലവും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം മുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് നടത്തുന്ന ക്യാമ്പയിന്‍ ഒക്ടോബര്‍ 31ന് അവസാനിക്കും. അപാകതകള്‍ പരിഹരിക്കാത്തവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ലഭിച്ച തുക തിരിച്ചടക്കേണ്ടി വരും.
കിടപ്പുരോഗികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി അതാത് കൃഷിഭവനുകളില്‍ വിവരം അറിയിക്കണം. ജില്ലയില്‍ 23,000 ഗുണഭോക്താക്കള്‍ ഇ കെ വൈ സി ചെയ്തു. 78,000 പേര്‍ ബാക്കിയുണ്ട്.
തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാം. ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിന് സൗകര്യമുണ്ട്. ആധാര്‍ നമ്പര്‍, ഒ ടി പി ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍, അക്കൗണ്ട് തുടങ്ങുന്നതിനായി 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റ്മാനെയോ സമീപിക്കാം.

Leave A Reply

Your email address will not be published.