Latest News From Kannur

ധർമടം മണ്ഡലം നവകേരള സദസ്സ് : നവംബർ 1ന് സ്കൂളുകളിൽ ക്വിസ് മത്സരം, 4, 5 തീയ്യതികളിൽ വോളിബോൾ

0

  കണ്ണൂർ :  നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ധർമടം നിയോജക മണ്ഡലത്തിൽ വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നവകേരള ക്വിസ് സ്കൂൾ തല മത്സരം കേരളപിറവി ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും നടക്കും.മണ്ഡലം തല മത്സരം നവംബർ 11ന് ചാല ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കും. സർവ്വ ശിക്ഷ കേരളയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുക.പ്രചാരണത്തിന്റെ ഭാഗമായി നവംബർ 4,5 തീയ്യതികളിൽ വോളിബോൾ മത്സരം വേങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കും. പ്രശസ്ത കായിക താരങ്ങൾ, മാധ്യമപ്രവർത്തകർ, വിവിധ മേഖലകളിലെ പ്രമുഖർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന ‘സെലിബ്രിറ്റി വോളി ‘സൗഹൃദമത്സരവും ഇതിനോടനുബന്ധിച്ച് നടക്കും.വിളമ്പര ഘോഷയാത്ര നവംബർ 19ന് പിണറായിയിൽ നടക്കും.ഇതോടൊപ്പം ചിത്രകാര കൂട്ടായ്മ, അഞ്ചരക്കണ്ടി പുഴയിൽ പ്രചാരണ ജല ഘോഷയാത്ര,ഫ്ലാഷ്മോബ്, ഫോട്ടോ ഗ്രാഫി- വീഡിയോഗ്രാഫി മത്സരങ്ങൾ,എക്സിബിഷനുകൾ തുടങ്ങി വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ഉപസമിതി യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ സംഘടക സമിതി വർക്കിംഗ്‌ ചെയർമാനും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി ബാലൻ, ജനറൽ കൺവീനർ എം സുർജിത്,വൈസ് ചെയർമാൻമാർ കെ ശശിധരൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ചന്ദ്രൻ കല്ലാട്ട്, പ്രചാരണ സബ് കമ്മിറ്റി ചെയർമാൻ സുധീർ, കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ ഇ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.