തലശേരി : കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷനും നാടക് തലശ്ശേരി മേഖലയും സംയുക്തമായി സംഘടിപ്പിക്കുന്ന രാഘവീയം 2023 ഒക്ടോബർ 19 വ്യാഴാഴ്ച നടക്കും. രാവിലെ 10 മണിക്ക് തലശ്ശേരി ജില്ല കോടതിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിൽ രാഘവൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാർച്ചനയർപ്പിക്കും.രാഘവീയം 2023 സ്വാഗത സംഘം ചെയർമാൻ കെ.കെ. മാരാരുടെ അദ്ധ്യക്ഷതയിൽ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ രാഘവീയം 2023 പരിപാടി ഉദ്ഘാടനം ചെയ്യും.
മുകുന്ദൻ മഠത്തിൽ ,ഡോ. മഹേഷ് മംഗലാട്ട് ,ഡോ. പ്രശാന്ത് കൃഷ്ണൻ ,
പൊന്ന്യം ചന്ദ്രൻ ,അഡ്വ. കെ.കെ.രമേഷ് ,അനിൽ മാരാത്ത് ,
ചാലക്കര പുരുഷു ,കെ.ശിവദാസൻഎന്നിവർ സ്മരണാഞ്ജലിയർപ്പിക്കും.വിനോദ് നരോത്ത് സ്വാഗതവുംസുരേഷ് ചെണ്ടയാട് നന്ദിയും പറയും.വൈകിട്ട് 5.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ തലശ്ശേരി നഗരസഭ അദ്ധ്യക്ഷ ജമുന റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.കെ.പി.മോഹനൻ എം.എൽ.എ. വിശിഷ്ടാതിഥിയായി പങ്കു ക്കും.ആമുഖ ഭാഷണം വി.ടി.ബാലനും മുഖ്യഭാഷണം വി.ടി. മുരളിയും നടത്തും.ലിബർട്ടി ബഷീർ ,പ്രദീപ് ചൊക്ലി ,സീതാനാഥ് ,എ.എം ദിലീപ് കുമാർ ,സുരേഷ് കൂത്തുപറമ്പ് ,സുരാജ് ചിറക്കര ,
എന്നിവർ അനുസ്മരണ ഭാഷണം നടത്തും.സുശീൽ കുമാർ തിരുവങ്ങാട് സ്വാഗതവും ടി.ടി. വേണുഗോപാൽ കൃതജ്ഞതയും പറയും.രാത്രി 7.30 ന് എ.എം ദിലീപ് കുമാർ നയിക്കുത്ത ഗാനമേള യുണ്ടാവും .
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post