കണ്ണൂർ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ വാഹന നികുതി അടക്കുന്നതിന് മുമ്പ് ക്ഷേമനിധി ഉടമ വിഹിതം അടക്കണം. അല്ലെങ്കില്‍ പലിശ സഹിതം അടക്കേണ്ടിവരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഓണ്‍ലൈനായും, ജില്ലാ ഓഫീസുകളില്‍ കാർഡ് സ്വൈപ്പ് ചെയതും, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും, അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ക്ഷേമനിധി വിഹിതം അടക്കാം.