പട്‌ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. 80 ഓളം പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബക്സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി 9.35-ഓടെയാണ് അപകടമുണ്ടായത്.ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.