കൂത്തുപറമ്പ് :പ്രപഞ്ചം [The secret of Vedic Cosmology ]സെമിനാർ ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 10 മണിക്ക് കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപമുള്ള വ്യാപാര ഭവനിൽ നടക്കും.
കൂത്തുപറമ്പ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദവാഹിനിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദിക് ഇൻസ്ട്രക്ടർ സി.സുരേഷ് വൈദിക് വിഷയം അവതരിപ്പിക്കും.ന്യൂമാഹി മലയാള കലാഗ്രാമം ലക്ചററും കേരള ലളിതകല അക്കാദമി & കേരള ഫോക് ലോർ അക്കാദമി മുൻ വൈസ് ചെയർമാനുമായ സുരേഷ് കൂത്തുപറമ്പ് ,കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സീനിയർ ജേണലിസ്റ്റ് യൂണിയൻ കണ്ണൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായ
എൻ. ധനഞ്ജയൻ എന്നിവർ മുഖ്യാതിഥികളായി സെമിനാറിൽ പങ്കെടുക്കും.ആചാര്യ ശ്രീ രാജേഷിന്റെ”ഭാവവൃത്തം : വേദങ്ങളിലെ പ്രപഞ്ച സൃഷ്ടി രഹസ്യം ”
എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സെമിനാർ നടത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.