കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഒക്ടോബര്‍ 21ന് ക്വസ്റ്റ് 2023 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ആദികടലായി ലീഡേഴ്സ് കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലെ 30ലേറെ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മേളയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള തൊഴിലുടമകള്‍ 0497 2707610, 6282942066 എന്നീ നമ്പറുകളില്‍ വിളിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/gB1kGDvBdJoHbgC57എന്ന ലിങ്ക് മുഖേന ഒക്ടോബര്‍ 19നകം പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.