Latest News From Kannur

ഫീൽഡ് അസിസ്റ്റന്റ് നിയമനം എഴുത്തു പരീക്ഷ 8 ന്

0

മാഹി:   പുതുച്ചേരി  സർക്കാറിന്റെ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമന എഴുത്തുപരീക്ഷ ഒക്ടോബർ 8 ന് നടക്കും. പുതുച്ചേരിയിൽ 16, കാരയ്ക്കലിൽ 3, യാനത്ത് 2, മാഹിയിൽ 1 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂളാണ് മാഹിയിലെ പരീക്ഷാ കേന്ദ്രം. ഉദ്യോഗാർത്ഥികൾക്ക് “https”//recruitment.py.gov.in” എന്ന വെബ്‌സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0413-2233338 എന്ന ഫോൺ നമ്പറിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെ ബന്ധപ്പെടാവുന്നതാണെന്ന് പുതുച്ചേരി ഗവ. അണ്ടർ സിക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.