സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് 19/01/26 തിങ്കളാഴ്ച സ്വീകരണം നൽകും.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും.
കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ ബഹു പുരാവസ്തു- പുരാരേഖാ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മറ്റ് ജന പ്രതിനിധികൾ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായിട്ടുള്ള ആളുകൾ തുടങ്ങിയവർ പങ്കെടുക്കും..