കൂത്തുപറമ്പ് :
വട്ടിപ്രം ഇന്ദിരാജി ലൈബ്രറി & കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എം. ലക്ഷ്മണൻ രചിച്ച ‘ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി.
ഷാജി പാണ്ട്യാല പരിപാടി ഉദ്ഘാടനം ചെയ്തു .
വി. ഇ. കുഞ്ഞനന്തൻ പുസ്തക നിരൂപണം നടത്തി . രമണി പുതിയടത്ത് അധ്യക്ഷത വഹിച്ചു. ബിജു പണിക്കൻ സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. ഗ്രന്ഥകർത്താവ് എം. ലക്ഷ്മണൻ സദസ്യരുമായി സംവദിച്ചു. എം. ലക്ഷമണൻ്റെ നാലാമത്തെ പുസ്തകമാണ് ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം.
ചടങ്ങിൽ വച്ച് സി ആർ പി എഫ് ൽ സെലക്ഷൻ കിട്ടിയ കുമാരി ഷെൽഗാദേവി എം.ടി, കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാന തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടിയ കുമാരി സഹസ്ര സുജിത്ത് എന്നിവരെ പ്രോഫസർ എം. ശ്രീധരൻ അനുമോദിച്ചു .