ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. തന്ത്രിയുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ ടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്.
ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവും നിലവിലുള്ള സ്വർണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങൾ വ്യക്തമാവും. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിയ്ക്ക് ആറുമാസം സമയം അനുവദിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.