പാനൂർ : ജലപാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്നും സർക്കാർ പിന്മാറുക,അതിനെതിരെ അതി ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പാനൂർ മേഖലകമ്മിറ്റിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. മൊയിലോം മേഖലയിൽ നടന്ന പ്രകടനം ടി രാജശേഖരൻ ശ്യാമഷിനോജിന് പന്തം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു . പൂകോം ടൗണിൽ നടന്ന യോഗത്തിൽ ജില്ലാ ചെയർമാൻ ഇ മനീഷ്,കെ ധനഞ്ജയൻ,രാജീവൻ ശ്രീപദം,ഇ പിരാജീവൻഇ കെ.സുഗതൻ പ്രസംഗിച്ചു.പ്രവീണ ഇളയേടത്ത്
കെ രാഹുൽ കെ പി രാജീവൻ എന്നിവർനേതൃത്വം നൽകി. മൊയിലോം കാരുണ്യ സേവകേന്ദ്രത്തിൽ നിന്നും പൂക്കൊത്തേക്ക് ആണ് പന്തം കൊളുത്തി പ്രകടനം നടന്നത്.