പാനൂർ : നവമ്പർ 13 മുതൽ 17 വരെ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന പാനൂർ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്കിൽ പെടുന്ന കലാകാരന്മാരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 15 നകം പ്രിൻസിപ്പൽ പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ തൂവക്കുന്ന് പി.ഒ എന്ന വിലാസത്തിൽ ലോഗോ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന മികച്ച ലോഗോ രൂപകല്പന ചെയ്ത വ്യക്തിക്ക് ഉദ്ഘാടന ചടങ്ങിൽ വച്ച് സമ്മാനം നൽകുന്നതാണ്.