കണ്ണൂർ : സ്‌കോള്‍ കേരള മുഖേന 2023 – 25 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ്‌വേര്‍ഡ് ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അനുവദിച്ച പഠനകേന്ദ്രം കോ ഓര്‍ഡിനേറ്റിങ് ടിച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങുകയും ചെയ്യണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങള്‍ മുഖേന അറിയാം.