Latest News From Kannur

മാലിന്യ മുക്തം നവകേരളം ശുചിത്വ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിൽ ഒന്നര ലക്ഷം പേർ പങ്കാളിയായി, 6600 പൊതുസ്ഥലങ്ങൾ ശുചീകരിച്ചു

0

കോഴിക്കോട്:  മാലിന്യ മുക്തം നവകേരളം ശുചിത്വ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിൽ ഒന്നരലക്ഷം പേർ പങ്കാളിയായി, 6600 പൊതുസ്ഥലങ്ങൾ ശുചീകരിച്ചു .

മാലിന്യ മുക്തം നവകേരളം പദ്ധതി പ്രകാരം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2, 3 തീയതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തീവ്ര ശുചീകരണ പ്രവർത്തനത്തിൽ കോഴിക്കോട് ജില്ലയിൽ വൻ ജന പങ്കാളിത്വം ഉണ്ടായി, 6500 പൊതു സ്ഥലങ്ങൾ വൃത്തിയാക്കി .മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ
വലിയ മുന്നേറ്റമാണ് ജില്ലയിൽ ഉണ്ടായത്,ഇത് ശുചിത്വ പ്രവർത്തനത്തിൽ വലിയ മുന്നേറ്റം ജില്ലക്ക് ഉണ്ടാക്കി പങ്കാളിത്തത്തിൽ സംസ്ഥാന തലത്തിൽ ജില്ലയെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പൊതു സ്ഥലം വൃത്തിയാക്കിയ ഗണത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് കോഴിക്കോട് ജില്ലക്ക് 6600 പൊതു സ്ഥലം ശുചികരിച്ചതോടെ എത്താൻ സാധിച്ചു. ജനുവരി 30 വരെ തുടരുന്ന ശുചീകരണ പ്രവർത്തനത്തിന് വലിയ തുടക്കമാണ് ജില്ലയിൽ ലഭിച്ചത്. 194
പൊതു സ്ഥലം വൃത്തിയാക്കി 4200  പേർ ശുചിത്വ പ്രവർത്തനത്തിൽ പങ്കാളിത്വം ഉണ്ടായ മണിയൂർ ഗ്രാമപഞ്ചായത്തും 172 പൊതുസ്ഥലം വൃത്തിയാക്കി 3942 പേർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടായ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായതും മികച്ച പ്രവർത്തനങ്ങൾ നടത്തി. ചെറുവണ്ണൂർ ,ചോറോട്, തലക്കള്ളതൂർ ,ഗ്രാമപഞ്ചായത്തുകളിലും മൂവായിരത്തിലധികം ജനപങ്കാളിത്തം ശുചിത്വ പ്രവർത്തനങ്ങളിൽ ഉണ്ടായി. കോഴിക്കോട് കോർപ്പറേഷനിൽ 150ഓളം പൊതു സ്ഥലങ്ങൾ 16000 പേർ ശുചീകരിച്ചു. മുനിസിപ്പാലിറ്റികളിൽ കൊയിലാണ്ടി ,മുക്കം മുൻസിപ്പാലിറ്റികളിൽ നാലായിരത്തിലധികം  പേർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎമാർ ,മറ്റ് തൃതല ഗ്രാമ പഞ്ചായത്തുകളിലെയും, നഗര സഭകളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികൾ ,വികസന സമിതി അംഗങ്ങൾ ,ഹരിതകർമസേന അംഗങ്ങൾ ,സന്നദ്ധ പ്രവർത്തകർ, എൻസിസി ,എൻഎസ്എസ് ,മറ്റ് ക്ലബ് അംഗങ്ങൾ ,കച്ചവടക്കാർ, തൊഴിലാളികൾ,പിടിഎ ഭാരവാഹികൾ, റസിഡൻസ്അ സോസിയേഷനുകൾ, പൊതു പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നങ്ങൾ  അധികാരികളുടെ മുൻപിൽ കൊണ്ടുവന്നു  പിഴചുമത്തുന്ന കേസുകളിൽ വിവരം നൽകുന്നവർക്ക് നൽകുന്ന പരിതോഷികം കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന് ജനകീയ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേ മാലിന്യസംസ്കരണം നോഡൽ ഓഫീസർമാർക്ക് പ്രത്യേക ബോധവത്കരണം നടത്തി ജനങ്ങളെ മാലിന്യമുക്ത പ്രക്രിയയിലേക്ക് കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജെഡി നന്ദി അറിയിച്ചു.

Leave A Reply

Your email address will not be published.