മാഹി :നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തെ മയ്യഴി സി.എച്ച്.സെൻറർ പ്രവർത്തകർ അണുവിമുക്തമാക്കി.
ഇന്നലെ കാലത്ത് മാഹി ടാഗോർ പാർക്കിൽ ആധുനീക രീതിയിലുള്ള ഫോഗിങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയതു.
സെൻറർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
മാഹി ഗവ: ആശുപത്രി, റെയിൽവെ സ്റ്റേഷൻ, കടലോര പ്രദേശങ്ങൾ, ദേവാലയങ്ങൾ എന്നിവയടക്കമുള്ള പൊതു ഇടങ്ങൾ സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കി.അജ്മൽ, നിഹാദ്,നം ഷീർ, സെക്കീർ ,റസ്മൽ, അബ് ഷീർ, മുഹമ്മദ് റംസാൻ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post