പാനൂർ :മഹിളാ കോൺഗ്രസ് പാനൂർ ബ്ലോക്ക് കൺവെൻഷൻ -ഉത്സാഹ് – പാനൂർ യുപി സ്കൂളിൽ നടന്നു . അഴിമതിയിലും സ്വജനപക്ഷപാതത്തിലും കുടുംബസമേതം പങ്കാളിയാവുന്ന പിണറായി വിജയൻ ഒരു ദിവസം ഒരു അഴിമതി എന്ന നിലയിലാണ് കേരളം ഭരിക്കുന്നത്. 2024 ലെ പൊതു തെരഞ്ഞെടുപ്പ് സ്ത്രീകളുടേതാണ്. മഹിളകൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കുള്ള മറുപടിയാവണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി പറഞ്ഞു. മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറിമാരായ ഷീന ഭാസ്ക്കരൻ,നിഷിത ചന്ദ്രൻ, ബ്ലോക്ക് ട്രഷറർ ബേബി സരോജം ,വി.സുരേന്ദ്രൻ മാസ്റ്റർ, കെ പി സാജു, സന്തോഷ് കണ്ണംവെള്ളി, കെ പി ഹാഷിം, സി വി എ ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.