മാഹി : പേപ്പർ പബ്ലിക്കയുടെ ഈ വർഷത്തെ മൈക്രോ കഥാ അവാർഡ് പ്രശസ്ത എഴുത്തുകാരനും മുൻ വിദ്യാഭ്യാസ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹിക്കും. എഴുത്തിലും സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ മൻസൂർ പള്ളൂർ കാക്കനാടൻ കഥാപുരസ്കാരത്തിന് അർഹനായി .ഉത്തമരാജ് മാഹി പുതുച്ചേരി സർക്കാരിന്റെ കലൈമാമണി അവാർഡ്, പ്രിയദർശിനി പുരസ്കാരം, പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ്, അധ്യാപക കലാ സാഹിത്യ സമിതി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഒമ്പതോളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം. കാക്കനാടൻ കഥാപുരസ്കാരം നേടിയ മൻസൂർ പള്ളൂർ സാമൂഹിക ബോധവും ഭാഷാസൗന്ദര്യവും സമന്വയിപ്പിച്ച ശൈലിയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ്. കാലഘട്ടത്തിന്റെ സാമൂഹിക മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ കോളങ്ങളും , എഴുത്തും , വായനക്കാരുടെയും വിമർശകരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മൻസൂർ പള്ളൂരിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന കഥയ്ക്കാണ് കാക്കനാടൻ അവാർഡ് ലഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.