Latest News From Kannur

*കോയ്യോടൻ കോറോത്ത് ആണ്ട് തിറ ഉത്സവം 29, 30, 31 തീയതികളിൽ

0

മാഹി: ഉത്തര മലബാറിലെ അപൂർവമായ തെയ്യാരാധനാ പാരമ്പര്യത്തിന്റെ ഭാഗമായി, 40-ലധികം ശാസ്തപ്പൻ തിറകൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്ര ആണ്ട് തിറ ഉത്സവം ഈ മാസം 29, 30, 31 തീയതികളിൽ നടക്കും.

ഉത്സവത്തിന്റെ ഭാഗമായി 29-ന് രാവിലെ ഗണപതി ഹോമം നടക്കും. തുടർന്ന് വ്രതം നോറ്റു നിൽക്കുന്ന കുടുംബാംഗങ്ങളുടെ കുളിർത്താറ്റൽ ചടങ്ങുകൾ ഉണ്ടാകും. വൈകിട്ട് 6 മണിക്ക് കാവിൽ കയറൽ, തട്ടും പോളയും, വെത്തില കൈനീട്ടം എന്നിവ നടക്കും. രാത്രി 8 മണിക്ക് വില്ലും വേലയും, തുടർന്ന് വിവിധ തിറകളുടെ തോറ്റകോലങ്ങൾ കെട്ടിയാടും.

30-ന് വൈകിട്ട് 7 മണിക്ക് ഏകദേശം 40 ശാസ്തപ്പൻ വെള്ളാട്ടങ്ങൾ ഒരേ സമയം കെട്ടിയാടും. തുടർന്ന് ഗുരു കാരണവർ, ഗുളികൻ, ഘണ്ഠാകർണ്ണൻ, ഉച്ചിട്ട ഭഗവതി, വിഷ്ണുമൂർത്തി തിറകളുടെ വെള്ളാട്ടങ്ങൾ നടക്കും. രാത്രി 2 മണിക്ക് മേലേരി കൂട്ടൽ ചടങ്ങും ഉണ്ടാകും.

31-ന് മൂന്നാം ദിവസം രാവിലെ കലശം വരവോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുളികൻ, ഘണ്ഠാകർണ്ണൻ, ശാസ്തപ്പൻ, കാരണവർ, ഉച്ചിട്ട ഭഗവതി, വിഷ്ണുമൂർത്തി എന്നീ ദൈവകോലങ്ങൾ കെട്ടിയാടും. ഈ ദിവസവും 40-ഓളം ശാസ്തപ്പൻ തിറകൾ ഒരേ സമയം കെട്ടിയാടുന്ന ദൃശ്യം കാണാൻ കഴിയും.

ഉത്സവത്തിന്റെ ഭാഗമായി 31-ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ ഭക്തർക്കായി പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

 

Leave A Reply

Your email address will not be published.