Latest News From Kannur

*നാട്ടരങ്ങ്: നാടൻ കലയുടെ സംഗമം ജനുവരി 25 ന് പള്ളുരിൽ*

0

*നാട്ടരങ്ങ്: നാടൻ കലയുടെ സംഗമം ജനുവരി 25 ന് പള്ളുരിൽ*

പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21-ാ൦ വാർഷികാഘോഷമായ ഫെസ്റ്റിവ് – 2026 ന്റെ ഭാഗമായി നടത്തുന്ന നാട്ടരങ്ങ് നാടൻ കലകളുടെ സംഗമം ജനുവരി 25 ന് ഞയറാഴ്ച്ച വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി വനിതാ വേദിയുടെ നേതൃത്വത്തിലാണ് മയ്യഴിയിലെ 500 ൽ പരം വരുന്ന യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ നാടൻ കലകളായ മെഗാ തിരുവാതിര, മെഗാ ഒപ്പന, മാർഗം കളി, കളരി പയറ്റ് പ്രദർശനം, കൈക്കൊട്ടികളി, യോഗാ ഡാൻസ്. നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നതെന്ന് വാർത്താ സമ്മേളനത്തിൽ വനിതാ വേദി പ്രസിഡണ്ട് പി.ടി.സി.ശോഭ, ഷിജിന സന്തോഷ്‌, അനഘ.പി.ടി.കെ, സാവിത്രി നാരായണൻ, ചന്ദ്രി.വി.എം, ഷഹനാസ് എന്നിവർ അറിയിച്ചു.

*കൂടു

Leave A Reply

Your email address will not be published.