Latest News From Kannur

*ഝാർഖണ്ടിൽ മലയാളി വിദ്യാർഥിക്ക് ഒന്നാം റാങ്ക്* 

0

പാനൂർ: ഝാർഖണ്ട് കൊൽഹാൻ യൂനിവേർസിറ്റി എം.ജി.എം. മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽ പി.ജി.(ഇ.എൻ.ടി) പരീക്ഷയിൽ മലയാളി വിദ്യാർഥി ഒന്നാം റാങ്ക് നേടി. പാനൂർ കുന്നോത്ത് പറമ്പ് നിർമയി’ലെ ഡോ.അർച്ചന പി അനിലാണ് ഒന്നാം റാങ്ക് നേടിയത്. ചൊക്ലി രാമ വിലാസം ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപകൻ കെ.അനിൽ കുമാറിന്റേയും പെരിങ്ങളം നോർത്ത് എൽ.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപിക വി.പി.പ്രസീതയുടേയും മകളാണ്. ഭർത്താവ് ഡോ.റിതുൽ പവിത്രൻ.

Leave A Reply

Your email address will not be published.