മാഹി:
മാഹി കൃഷി വകുപ്പിന്റെ കീഴിലുള്ള ചെറുകല്ലായി നഴ്സറിയിൽ വിവിധതരം അലങ്കാര ചെടികളും ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിൽപ്പനയ്ക്കായി ഒരുക്കിയതായി അധികൃതർ അറിയിച്ചു.
കൃഷിയിൽ താൽപര്യമുള്ളവർക്കും വീട്ടുവളപ്പുകളിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ ഗുണമേന്മയുള്ള തൈകൾ നഴ്സറിയിൽ ലഭ്യമാകും.
ആവശ്യക്കാരക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ നഴ്സറി സന്ദർശിച്ച് തൈകൾ വാങ്ങാവുന്നതാണ്. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വിൽപ്പന ഉണ്ടായിരിക്കുക.