Latest News From Kannur

*പുതുയുഗ യാത്ര* യു.ഡി.എഫ് കൺവെൻഷൻ നടത്തി.

0

ന്യൂ മാഹി : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് തലശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. അരുൺ സി.ജി ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അസ്ലം ടി.എച്ച് അദ്ധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ് മണ്ഡലം സിക്രട്ടറി സുലൈമാൻ കിഴക്കേയിൽ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ശശിധരൻ മാസ്റ്റർ, സി.വി.രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് എൻ.കെ.സജീഷ് സ്വാഗതവും മുസ്ലീം ലീഗ് ട്രഷറർ റഹൂഫ്‌ ടി.കെ. നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പർ എ.സി. രേഷ്മ, നജീബ് വള്ളിയിൽ, ബാബു സി, ഡി.വി.പി ശംസുദ്ദീൻ, ഖലീൽ ഉൾ റഹ്മാൻ, അസ്നിൽ അബ്ദുൾ ഖാദർ, അർജുൻദാസ്, ടി.എച്ച് നിജാസ്, വി.റസാക്ക് തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.