Latest News From Kannur

പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

0

പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018 19ലെയും അതേ ഭൂമിയുടെയും നിലവിലേയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in എന്ന സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി എസ് സി വഴിയോ നേരിട്ടോ അപേക്ഷിക്കാം. നിലവിലെ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, ഇ കെ വൈ സി ഭൂരേഖകള്‍ സെപ്തംബര്‍ 30നകം അപ്‌ഡേറ്റ് ചെയ്യണം. ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 -19 ലെയും നിലവിലേയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് അക്ഷയ / സി എസ് സി കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച് പി എം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആധാര്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്ത മോബൈല്‍ ഫോണും 200 രൂപയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിഭവന്‍, അക്ഷയകേന്ദ്രങ്ങള്‍, സി എസ് സി കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നീ സേവനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് 944708969 എന്ന നമ്പരില്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കാം. പദ്ധതിയില്‍ അനര്‍ഹമായി കൈപ്പറ്റിയവരില്‍ നിന്നു തുക തിരിച്ച് പിടിക്കും.

Leave A Reply

Your email address will not be published.