Latest News From Kannur

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 4ന്

0

കണ്ണൂര്‍ :ഗവ.ആയുര്‍വേദ കോളേജിലെ കായചികിത്സാ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

Leave A Reply

Your email address will not be published.