കണ്ണൂർ : റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം നടത്തി. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പഠിതാക്കള്‍ക്ക് ഹോമിയോ ഡോക്ടറും ജെ സി ഐ ഇന്ത്യ ദേശീയ പരിശീലകയുമായ ഡോ. ഷിബി പി വര്‍ഗ്ഗീസ് രോഗീ സുരക്ഷയെക്കുറിച്ച് ക്ലാസ്സും പ്രഥമ ശുശ്രൂഷ നല്‍കുന്നതിൽ പ്രായോഗിക പരിശീലനവും നല്‍കി. ഡയറക്ടര്‍ സി വി ജയചന്ദ്രന്‍, സീനിയര്‍ പരിശീലകന്‍ എന്‍ അഭിലാഷ്, എം പി സനീഷ്, റാഷിദ് എന്നിവര്‍ പങ്കെടുത്തു.