കണ്ണൂർ : കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആന്റ് ടെക്‌നോജിയിലെ ബി ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ്, ബി ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തും. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുമാണ് പ്രവേശനം. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ രേഖകളും സഹിതം സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ (https://kcaet.kau.in/, https://kau.in/) ലഭിക്കും.