Latest News From Kannur

നഗരസഭ ഓഫീസ് ഉപരോധിച്ചു

0

പാനൂർ :എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പാനൂർ നഗരസഭാ ഓഫീസ് ഉപരോധിച്ചു. തൊഴിൽ നൽകാത്തതിലും, എടുത്ത തൊഴിലിനുള്ള കൂലി നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.
തുടർച്ചയായി രണ്ട് വർഷത്തോളമായി അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയും, ജോലിയും ലഭിക്കാതായിട്ട്. ഇതിൽ പ്രതിഷേധിച്ചാണ് പാനൂർ പ്രദേശത്തെ തൊഴിലാളികൾ നഗരസഭ ഉപരോധിക്കാനെത്തിയത്. 15 ദിവസത്തിനകം തൊഴിലും, കൂലിയും നൽകിയില്ലെങ്കിൽ പാനൂർ നഗരസഭയിലെ മുഴുവൻ തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏറിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ പറഞ്ഞു. പ്രസിഡണ്ട് അജിതാ രാജൻ, ഏറിയാ കമ്മിറ്റി അംഗങ്ങളായ നസീർ ഇടവലത്ത്, വിപി സരള, കെ.കമല, എം പി സജിത, പി.പി സൗമിനി എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.