ന്യൂമാഹി: മാഹി പാലത്തിൻ്റെ മേൽ ഭാഗം പൊട്ടിപ്പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അധികൃതർ കാണിക്കുന്ന അലംഭാവത്തിലും അനാസ്ഥക്കുമെതിരെ സി.പി.എം. സമരം നടത്തുന്നു. കുണ്ടും കുഴികളും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പാലത്തിലൂടെ വാഹനങ്ങൾ ഒച്ചിഴയുന്നത് പൊലെ ഇഴഞ്ഞാണ് പോകുന്നത്. ഇത് കാരണം മാഹിയിലും ന്യൂമാഹിയിലും വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്. മാഹി കടക്കാൻ മിക്കപ്പോഴും അരമണിക്കൂറിലേറെ സമയമാണ് എടുക്കുന്നത്. ഇത് കാരണം മാസങ്ങളേറെയായി ജനങ്ങൾ വലയുകയാണ്. പാലത്തിലെ കുഴികളിൽ രാത്രി നേരത്ത് ജല്ലിപ്പൊടി നിറച്ച് പോകുന്ന അധികൃതർ ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള പാലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക, ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുക,കേന്ദ്ര ദേശീയപാത അധികൃതരുടെ അനാസ്ഥയും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഗതാഗതകുരുക്കിൽപ്പെട്ട് ഉഴലുന്ന ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ ക്രൂരതയിൽ പ്രതിഷേധിച്ച് 21 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് സി.പി.എം. മാഹി പാലം പരിസരത്ത് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post