Latest News From Kannur

വല്ലി ടീച്ചറെ ആദരിക്കും

0

കണ്ണൂർ :വ്യത്യസ്തങ്ങളായ കർമ്മമണ്ഡലങ്ങളിൽ നിസ്തുല സംഭാവനകളർപ്പിച്ച് വ്യക്തി മുദ്ര പതിപ്പിച്ച കെ.വല്ലി ടീച്ചറെ സപ്തമ്പർ 28 ന് വ്യാഴാഴ്ച 2.30 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ ചേരുന്ന ചടങ്ങിൽ ആദരിക്കും.ആദരായനം സ്നേഹ കൂട്ടായ്മയിൽ മുദ്രപത്രം മാസിക പത്രാധിപർ പി.ജനാർദ്ദനൻ അദ്ധ്യക്ഷനാവും.
കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ.ടി.ഒ.മോഹനൻ ആദരായനം ഉദ്ഘാടനം ചെയ്യും.ചക്കരക്കല്ല് സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ഉപഹാര സമർപ്പണം നടത്തും.കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ വല്ലി ടീച്ചറെ പൊന്നാടയണിയിക്കും.
കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു അനുഗ്രഹ ഭാഷണം നടത്തും.ചലച്ചിത്ര അക്കാദമി അംഗം പി.കെ.ബിജു ,മഹാത്മ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി. നമ്പ്യാർ , എ.പി.ജെ.അബ്ദുൽ കലാം ലൈബ്രറി അംഗം സി.മാധവൻ ,മുദ്രപത്രം മാസിക മുഖ്യ പത്രാധിപർ വി.ഇ. കുഞ്ഞനന്തൻഎന്നിവർ ആശംസയർപ്പിക്കും.കെ. വല്ലിടീച്ചറുടെ മറുമൊഴിയുണ്ടാകും.
സംഘടക സമിതി കൺവീനർ എം. രാജീവൻ മാസ്റ്റർ സ്വാഗതവും മുദ്രപത്രം മാസിക സഹപത്രാധിപർ കതിരൂർ ടി കെ ദിലീപ് കുമാർ കൃതജ്ഞതയും പറയും.

Leave A Reply

Your email address will not be published.