പാനൂർ :കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും, വിലക്കയറ്റത്തിനും, തൊഴിലില്ലായ്മക്കും, സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഐ എം കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ജനകീയ പ്രക്ഷോഭം നടന്നു. ബസ്റ്റാൻ്റിൽ നടന്ന പ്രക്ഷോഭ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മനോഹരൻ, ടി ശബ്ന, കെ ലീല എന്നിവർ സംസാരിച്ചു.കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ ധനഞ്ജയൻ സ്വാഗതം പറഞ്ഞു. രാജ് കുമാർ കൂത്തുപറമ്പ് അവതരിപ്പിച്ച ഏക പാത്ര നാടകം നേരറിവും അരങ്ങേറി.പ്രക്ഷോഭ പരിപാടിയുടെ പ്രചരണാർത്ഥം വിവിധ ദിവസങ്ങളായി ബ്രാഞ്ചടിസ്ഥാനത്തിൽ പന്തം കൊളുത്തി പ്രകടനവും, ലോക്കലടിസ്ഥാനത്തിൽ ബൈക്ക് റാലിയും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.