Latest News From Kannur

ചൊക്ലി-സ്പിന്നിംഗ് മിൽ റോഡിൽ അപകടക്കെണിയൊരുക്കി മാഹി മുൻസിപ്പാലിറ്റി, ജനങ്ങൾഭീതിയിൽ

0

മാഹി: പെരിങ്ങാടിയേയും, ചൊക്ലിയേയും ബന്ധിപ്പിക്കുന്നതും ദിനംപ്രതി നൂറുകണ ക്കിന്വാഹനങ്ങളും, സ്കൂൾ വിദ്യാർത്ഥി കൾ അടക്കമുള്ള കാൽനട യാത്രക്കാരും സഞ്ച രിക്കുന്ന ചൊക്ലിസ്പിന്നിംഗ് മിൽ റോഡ്, താഴെ ചൊക്ലിയിൽ, നാദാപുരം- തലശ്ശേരി റോഡുമായി ചേരുന്ന ക്ലാസിക്ഷോപ്പിന്റെ മുൻവശത്തെ സ്ലാബ് മാഹി മു നിസിപ്പാലിറ്റിയുടെ ജോലിക്കാർ വന്ന് ഓവ് ചാലിന്റെ സ്ലാബ്നീക്കി വൃത്തിയാക്കിയി രുന്നു. ഓണത്തിന്റെ തലേ ദിവസ്സം നീക്കം ചെയ്ത സ്ലാബ് ഇത്രയും ദിവസ്സംപിന്നിട്ടി ട്ടും ശരിയായ രീതിയിൽ പുനസ്ഥാപിക്കാ ത്തതുമൂലം ഏതു നിമിഷവും അപകടം ഉ ണ്ടാകാൻസാധ്യതയുണ്ട്. സ്ലാബ് കൃത്യമാ യി പുനസ്ഥാപിക്കാത്തത് കാരണം യാത്ര ക്കാരുടെ ശ്രദ്ധയിൽപെടാത്ത രീതിയിലാ ണ് ഉള്ളത്. തലശ്ശേരി ഭാഗത്തുനിന്നും, പെ രിങ്ങത്തൂർ ഭാഗത്തു നിന്നും വരുന്നവാഹ നങ്ങളെ ശ്രദ്ധിച്ച് മെയിൻറോഡിലേക്ക് കയറുന്ന യാത്രക്കാർക്ക് ശരിയായരീതിയി ൽപുനസ്ഥാപിക്കാത്ത സ്ലാബ് ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെടാൻ സാദ്ധ്യ ത ഏറെയാണ്. അത്കാരണം യാത്രക്കാ രും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കു ന്നുണ്ട്. എത്രയും പെട്ടന്ന് അധികൃതർഇ തിനൊരു പരിഹാരം കാണണം എന്ന് പരി സരവാസികളും, യാത്രക്കാരും, വ്യാപാരി കളുംആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.