മാഹി: മാഹി -പുതുച്ചേരി PRTC ബസ്സിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക,മയ്യഴിക്ക് പുതിയ ബസ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസ് പരിസരത്ത് വച്ച് പ്രതിഷേധ ധർണ്ണാ സമരം നടത്തി.രണ്ട് ദിവസം മുമ്പ് പുതുച്ചേരിയിൽ നിന്നും മാഹിയിലേക്ക് പുറപ്പെട്ട PRTC ബസ്സ് മഴയെ തുടർന്ന് ചോർന്നൊലിക്കുകയും അതിലെ വിദ്യാർത്ഥികളടക്കമുള്ള ആളുകൾ മുഴുവൻ മഴനനയുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടാണ് പരിപാടി നടത്തിയത്.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രെജിലേഷ് കെ.പി അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സത്യൻ കേളോത്ത്,കെ.ഹരീന്ദ്രൻ ,വൈസ് പ്രസിഡന്റ് പി.പി.വിനോദൻ,കെ.സുരേഷ്, മഹിളാ കോൺഗ്രസ് അധ്യക്ഷ പി.പി.ആശാലത തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ സ്വാഗതവും, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു.സുമിത്ത് പന്തക്കൽ,ജിജേഷ് ചാമേരി, ശ്യംജിത്ത് പാറക്കൽ,അൻസിൽ അരവിന്ദ്, വിവേക് ചാലക്കര, ശ്രീജേഷ് വളവിൽ,ബാബു എ.പി,ഉൻഷീർ,ജെയ്സൺ, ജിഷ്ണു,ജിജോ തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.