ചൊക്ലി:വിദ്യാർത്ഥികളെ പൊന്നു മക്കളെ പോലെ സ്നേഹിച്ച് സ്കൂളിനെ വീടു പോലെ കണ്ട് വിശ്രമജീവിതം നയിക്കുന്ന പൂർവ അധ്യാപകരെ വീടുകളിലെത്തി ആദരിച്ചു കൊണ്ട് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക ദിനം വേറിട്ടതാക്കി മാറ്റി. അവശതയനുഭവിക്കുന്ന ഇവരെ വീട്ടിലെത്തി ആദരിച്ചത് ഏറെ സന്തോഷം പകരുന്നതുമായിരുന്നു. അധ്യാപകദിനത്തിൻ്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് ‘ആദരിക്കാൻ അരികിലേക്ക് ‘എന്ന പേരിൽ പൂർവ അധ്യാപകരെ ആദരിച്ചത്.ഇ. രുഗ്മിണി നമ്പ്യാർ, കെ.കുമാരൻ, പി.കുഞ്ഞിക്കണാരൻ, വി.പി. ഭരതൻ, പി.സി രാമകൃഷ്ണൻ എന്നിവരെയാണ് വീട്ടിലെത്തി ആദരിച്ചത്. അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.ഇതിൻ്റെ ഉദ്ഘാടനവും മുഖ്യഭാഷണവും പ്രൊഫ എ.പി സുബൈർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.പി.ഗിരീഷ് കുമാർ സ്വാഗതവും സുനേഷ് മലയിൽ നന്ദിയും പറഞ്ഞു. സിൽജിത്ത് .എസ് ആശംസകൾ നേർന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.